വീണ്ടുമൊരു സർപ്രൈസ് സൈനിങിനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. ഇറാനിയൻ സൂപ്പർ താരത്തെ റാഞ്ചാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഇന്ത്യൻ വംശജനും ഇറാനിയൻ താരവുമായ ഓമിദ് സിംഗിനെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടത്. ഇന്ത്യൻ വംശജനായ ഈ മധ്യനിര താരം ഇന്ത്യൻ കളിക്കാൻ വേണ്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് താരത്തിനെ ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയ്ക്ക് കരുത്തേകാൻ സിംഗിനെ ടീമിലെത്തികാൻ മഞ്ഞപ്പട ശ്രമം തുടങ്ങിയത്. ഇറാനിയൻ ലീഗിലെ സജീവ സാന്നിധ്യമാണ് ഈ ഇറാനിയൻ താരം. 28 കാരനായ താരം ഗഹാർ സാഗ്രോസിലൂടെയാണ് കളിയാരംഭിക്കുന്നത്. അതിനു പിന്നാലെ ഇറാനിയൻ ടോപ്പ് ലീഗ് ക്ലബ്ബുകളായ നഫ്ത് മസ്ജിത് സൊലെമാൻ, പാർസ് ജൊനൂബി, നസ്സാജി എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
-Advertisement-