യുവ സ്ട്രൈക്കറെ കൊച്ചിയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഘാന സ്ട്രൈക്കർ ആയ ക്വാമെ പെപ്രയെ ആണ് മഞ്ഞപ്പട സ്വന്തമാക്കിയത്. സൂപ്പർ സ്ട്രൈക്കർ ക്വാമെക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ആദ്യ ഡിവിഷനുകളില്‍ കളിച്ച എക്സ്പീര്യൻസ് ഉണ്ട്.
ഘാന പ്രീമിയര്‍ ലീഗില്‍ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസല്‍ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22കാരനായ സ്‌ട്രൈക്കര്‍ ആദ്യം ശ്രദ്ധ നേടിയത്. 2019 ലെ തന്റെ അരങ്ങേറ്റ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 2 ഗോളുകള്‍ അദ്ദേഹം നേടി. 2020/21 സീസണില്‍, പെപ്ര 12 ഗോളുകളും നേടി, തന്റെ ക്ലബ്ബിന്റെ ടോപ് സ്‌കോററായും ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായും ഫിനിഷ് ചെയ്തു.
പെര്‍പ്പ പിന്നീട് 2021-ല്‍ ഒര്‍ലാൻഡോ പൈറേറ്റ്‌സിലേക്ക് മാറി. അവുടെ പൈറേറ്റ്‌സ് പ്ലെയര്‍ ഓഫ് ദി സീസണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ അരങ്ങേറ്റ സീസണിലെ ശ്രദ്ധേയമായ 7 ഗോളുകള്‍ക്ക് ശേഷം DStv പ്രീമിയര്‍ഷിപ്പ് യംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടി.