കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക അടിത്തറ ഭദ്രം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഉടമ നിമഗദ പ്രസാദ്. അഭയഹങ്ങളെ ഒന്നും ആരാധകർ ചെവിക്കൊള്ളേണ്ടെന്നും ഒരു രാത്രിക്ക് പൂട്ടിപ്പോവുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് 150 കോടിയിലധികം കടത്തിലാണ് ഇപ്പോൾ ഉള്ളത് എന്ന് കണക്കുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ലോങ്ങ് ടെം പ്ലാനുകളാണ് മുന്നിൽ കണ്ടിരിക്കുന്നത്.

ചെറിയ കാലയളവിലുള്ള നഷ്ടങ്ങൾ കാര്യമാക്കുന്നില്ലെന്നും നിമഗദ പ്രസാദ് പറഞ്ഞു. മൂന്ന് – അഞ്ച് വർഷത്തിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം സ്റ്റേഡിയം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക അടിത്തറ ഭദ്രമാണ് അതുകൊണ്ടു തന്നെയാണ് പുതിയ സ്പോണ്സറായി ജെയിൻ യൂണിവേഴ്‌സിറ്റി പോലുള്ള ഒരു പ്രെസ്റ്റീജിയാസ് സ്പോൺസർ കൊച്ചിയിലേക്ക് മഞ്ഞപ്പടയെ തേടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here