കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എതിരാളികൾക്ക് ഭയമാണെന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഡച്ച് പരിശീലകൻ എൽകോ ഷറ്റോരി. കൊച്ചിയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലാണ് എതിരാളികളെ ഭയപ്പെടുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിനെ അത്രയ്ക്ക് സ്നേഹിക്കുന്നവരുടെ നാടാണ് കേരളമെന്നും ഷറ്റോറി പറഞ്ഞു.
കൊച്ചിയിൽ അണ്ടർ 17 ലോകകപ്പ് വന്നപ്പോൾ വരെ ഫുട്ബോൾ കാണാൻ ആൾക്കാർ ഉണ്ടായിരുന്നു. മഞ്ഞപ്പടയ്ക്ക് ഇഷ്ടമുള്ളത് പോലെ അറ്റാക്കിങ് ഫുട്ബോൾ ആയിരിക്കും തന്റെ ടീം കളിക്കുകയെന്നും കോച്ച് പറഞ്ഞു. ഫുട്ബോൾ എന്നും ആരാധകർക്ക് വേണ്ടിയുള്ള കാലിയാണെന്നും ആരാധകർക്ക് വേണ്ടി ജയിക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാണെന്നും ബ്ലാസ്റ്റേഴ്സിന്റെ ഡച്ച് പരിശീലകൻ എൽകോ ഷറ്റോരി പറഞ്ഞു.
-Advertisement-