കേരള ബ്ലാസ്റ്റേഴ്സ് മൈക്കൽ ചോപ്രക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സിനേയും ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച മൈക്കൽ ചോപ്രക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. വലിയൊരു അഴിമതി ആരോപണമാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ചോപ്ര ഉയ്ർത്തിയത്. ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാക്കിനെതിരെ വമ്പൻ ആരോപണങ്ങളുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം മൈക്കൽ ചോപ്ര രംഗത്ത് വന്നു.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുമ്പോൾ ഇഷ്ഫാഖ് അഹമ്മദ് അതിനായി പണം വാങ്ങുന്നു എന്നാണ് മൈക്കിൾ ചോപ്ര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് താരങ്ങളെ എത്തിക്കാൻ താരങ്ങളുടെ ഏജന്റുമാരിൽ നിന്ന് ഇഷ്ഫാഖ് പിൻവാതിലിലൂടെ കാശ് വാങ്ങുന്നു എന്നാണ് ചോപ്ര പറയുന്നത്. ഇതിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് വന്നത്. ഇഷ്ഫാഖ് അഹമ്മദ് ആണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾക്ക് നേതൃത്വം കൊടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here