കേരള ബ്ലാസ്റ്റേഴ്സിൽ പ്രതിസന്ധി രൂക്ഷം. ബ്ലാസ്റ്റേഴ്സ് സി ഇ ഒ വിരൻ ഡി സിൽവ ക്ലബ്ബ് വിട്ടു. ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിടുന്നതിന് പിന്നാലെയാണ് സി ഇ ഒ യും ക്ലബ്ബ് വിടുന്നത്. പുതിയ മാനേജ്‌മെന്റ് വിരനെ പുറത്താക്കാൻ തീരുമാനിച്ചതയാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഫാൻപോർട്ട്. ഇൻ റിപ്പോർട്ട് ചെയ്തത്. നിലവിൽ പുതിയ മാനേജ്മെന്റുമായുള്ള തർക്കങ്ങൾ ആണ് വീരൻ ഡി സിൽവ പുറത്താകാനുള്ള കാരണം.
കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ ആയിരുന്ന വരുണിന് പകരക്കാരനായിട്ടാണ് വീരൻ കൊച്ചിയിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സിൽ കളിക്കാരെ എത്തിച്ചറ്റ്ജിന്റെ പിഴവാാണ് പുറത്താകലിന് കാരണമായി പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശ താരങ്ങളുടെ ഉൾപ്പെടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജ്മെന്റ് തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. ഇത് കളിക്കാർക്ക് ഇടയിലും സി ഇ ഒ ക്കും അതൃപ്തി ഉണ്ടായിരുന്നു. ഈ തർക്കങ്ങൾ വളർന്നാണ് ഈ നിലയിൽ ആയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജ്മെന്റ് ഉടൻ പുതിയ സി ഇ ഒയെ നിയമിക്കും എന്നാണ് റിപ്പോർട്ട്.