കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ആദ്യ അങ്കത്തിൽ തകർപ്പൻ വിജയം. കൊച്ചിയിൽ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 2-1ന്റെ വെടിക്കെട്ട് ജയമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ലൂണയാണ് ഇന്ന് ഗോളടിച്ചത്. ഒരു ബെംഗളൂരു സെൽഫ് ഗോളും മഞ്ഞപ്പടയുടെ തുണയെക്കെത്തി. കളിയുടെ അവസാനം ബെംഗളൂരു എഫ്സി കർടിസ് മെയിനിലൂടെ ഒരു ഗോൾ മടക്കി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സർവ്വാധിപത്യമാണ് കളിക്കളത്തിൽ തെളിഞ്ഞ് നിന്നത്.
-Advertisement-