കൊച്ചിയിൽ അവസാന അങ്കത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സിക്കെതിരേ കൊടൂരമാസ്സായി ബ്ലാസ്റ്റേഴ്സ്. ഒന്ന് ബെംഗളൂരു അടിച്ചപ്പോൾ രണ്ട് തിരിച്ചടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചത്. ഒഗ്ബ്ചെ ഇരട്ട ഗോളുകൾ നേടിയപ്പോൾ ബ്രൗൺ ഒരു ഗോളടിച്ചു. ബ്രൗൺ ബെംഗളൂരുവിന് വേണ്ടി ഗോളടിച്ചപ്പോൾ അദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബചെ സമനില ഗോളടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ അടിച്ചത്.
16-ാം മിനിറ്റിൽ ദേഷോൺ ബ്രൗണിലൂടെ ബെംഗളൂരു എഫ്.സി ലീഡെടുത്തു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ബർതലേമോവ് ഒഗ്ബെച്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമുയർത്തി സമനില പിടിച്ചത്. പിന്നീട് സെക്കന്റാഫിൽ മെസ്സിയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് പകരമായി കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിക്കുകയായിരുന്നു. പെനാലിറ്റി എടുത്ത ക്യാപ്റ്റൻ ഒഗ്ബചെക്ക് പിഴച്ചില്ല.