“ഞങ്ങൾ നന്നായി തയ്യാറെടുത്തു, ടീം തയ്യാറാണ്” കേരളാ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര

സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെനും കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രീതം കൊട്ടാലും വിബിൻ മോഹനനും പങ്കെടുത്തു.

“ഞാൻ നാളത്തെ മത്സരത്തെക്കുറിച്ച് വളരെ ആവേശഭരിതനാണ്. മഞ്ഞ ജേഴ്സിയിൽ ഊർജ്വസ്വലരായ ആരാധകർക്കു മുന്നിൽ കളിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. ഞങ്ങളുടെ ടീം തയ്യാറാണ്. ഞാൻ ആവേശത്തിലാണ്. ടീമിനായി ഞാൻ എന്റെ പരമാവധി ശ്രമിക്കും.” പ്രീതം പറഞ്ഞു.

പ്രീ സീസൺ മത്സരങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെൻ സംസാരിച്ചു. 

“നിങ്ങൾക്കറിയാവുന്നതുപോലെ ആദ്യ മത്സരം എപ്പോഴും പ്രധാനമാണ്. അത് കഠിനമാണ്. കാരണം എതിർ ടീം എങ്ങിനെയാണ് കളിക്കുകയെന്ന് നമുക്കറിയില്ല. സാധാരണയായി സമാന പരിശീലകൻ തന്നെയാണ് ഉണ്ടാകാറ്. അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ നന്നായി തയ്യാറെടുക്കും.ഞാൻ രണ്ടോ മൂന്നോ ആഴ്ച മുൻപ് മുതൽ എല്ലാ കളിക്കാരും ചേർന്ന് നന്നായി പരിശീലിക്കാറുണ്ട്. എന്നാൽ ഇത്തവണ ചില കളിക്കാർ ദേശീയ ടീമിനായി പോയിരിക്കുന്നതിനാൽ അത് നടന്നില്ല. ചില പരിക്കേറ്റ താരങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ ദുബായിയിൽ ആയിരുന്നു. അവിടെ ഞങ്ങൾ നന്നായി തയ്യാറെടുത്തു. ടീം തയ്യാറാണ്.”

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here