ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി പുതിയ ജേഴ്സി കരാർ ഒപ്പുവെച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ കൈസെനുമായാണ് ഗോകുലം കരാറിലെത്തിയത്. മൂന്നു വർഷത്തേക്ക് ആയിരിക്കും പുതിയ കരാർ. കഴിഞ്ഞ സീസണിൽ കൈസൻ ആയിരുന്നു ഗോകുലത്തിന്റെ ജേഴ്സി ഒരുക്കിയത്.
ഗോകുലത്തിന്റെ റിപ്ലിക കിറ്റ്, ബാഗുകൾ, സ്കാർഫുകൾ, കീ ചൈനുകൾ എന്നിവയും ഇത്തവണ കൈസൻ രംഗത്ത് ഇറക്കും. ഗോകുലത്തിന്റെ സീനിയർ ടീമിന്റെയും സ്കൂൾ ടീമിന്റെയും അക്കാദമിയുടെയും ഒക്കെ ജേഴ്സി കൈസൻ ആയിരിക്കും 2022 വരെ ഒരുക്കുക.
-Advertisement-