തന്നെ മുൻ നിർത്തി കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിക്കാനുള്ള ശ്രമം ഒഴിവാല്ലണമെന്നാവശ്യപ്പെട്ട് യുവതാരം ജിതിൻ എം എസ്. പ്രീ സീസണിനായി ഗൾഫിലേക്ക് പറന്ന ബ്ലാസ്റ്റേഴ്സ് ടീമിൽ ജിതിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്നാണ് സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.
വൈകാതെ പ്രതികരണവുമായി ജിതിൻ രംഗത്ത് വരികയും ചെയ്തു.
ബ്ലാസ്റ്റേഴ്സ് യുവതാരം ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെക്കൊടുത്തിരിക്കുന്നത്.
” എന്നെ സ്നേഹിക്കുന്നവരോട്,
ബ്ലാസ്റ്റേഴ്സിന്റെ Pre season ടൂർണമെന്റിനുള്ള squad ൽ ഞാൻ ഇല്ലാത്തതായ് ബന്ധപ്പെട്ട് message കൾ ആയും പോസ്റ്റുകൾ ആയും എന്നെ നിങ്ങളുടെ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദി.
കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം ഈ സീസണിൽ എങ്ങനെ കളിക്കണം എന്ന് വ്യകതമായ plan ഉള്ള ആളാണ് നമ്മുടെ കോച്ച്. അദ്ദേഹത്തിന്റെ പ്ലാനിൽ എന്റേതായിട്ടുള്ള ഭാഗം എത്തുമ്പോൾ ഞാൻ ഗ്രൗണ്ടിൽ ഉണ്ടാകും. അന്ന് നന്നായി perform ചെയ്യാൻ നിങ്ങളുടെ ഈ സ്നേഹത്തിനെക്കാൾ മറ്റൊന്നിനും സാധിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
ഇതിന് ഇടയിൽ ഞാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിയുടെ ഒരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതായ് കണ്ടു. ഒരു ഫുട്ബോൾ lover എന്ന നിലയിൽ ഞാൻ സ്നേഹിക്കുന്ന ഒരു പ്ലെയറിന്റെ motivational video ആണ് ഞാൻ ഇട്ടത്. നേരത്തെയും ഇട്ടിട്ടുണ്ട്. എന്നാൽ കിട്ടിയ അവസരം മുതലാക്കി ഞാൻ ഉൾപ്പെടുന്ന എന്റെ ടീമിനെ കരി വരി തേക്കുക എന്ന ഉദ്ദേശത്തിൽ അതിനെ ഉപയോഗിക്കുന്നത് മോശമായ കാര്യമാണ്. ദയവായി എന്നെ ഞാൻ സ്നേഹിക്കുന്ന ഒരു ടീമിനെ മോശമായി കാണിക്കാൻ ഉപയോഗിക്കരുത്.
ഒന്ന് കൂടെ എന്നെ സ്നേഹിക്കുന്ന ഏത് സമയത്തും എന്റെ കൂടെ നിൽക്കുന്ന എന്റെ എല്ലാ സഹോദരന്മാർക്കും നന്ദി.🙌💗 “