കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. ആരാധകലക്ഷങ്ങളെ
ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തിൽ തിരിച്ചെത്തുന്നു. 10 കളികളുടെ വിലക്കിന് ശേഷമാണ് കോച്ച് ഇവാൻ മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടും.
ഇന്ന് വൈകിട്ട് എട്ട് മണിക്കാണ് കിക്കോഫ്. ഈ സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് പിന്നെ ഒരു കളി തോൽക്കുകയും മറ്റൊരു കളി സമനിലയായി. നാലു കളികളില്‍ ഏഴ് പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍. നാലു കളികളില്‍ 10 പോയന്‍റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.
-Advertisement-