പരിക്കേറ്റാൽ താരത്തെ മാറ്റാൻ ജനുവരി വരെ‌ കാത്തിരിക്കേണ്ട, പുതിയ തീരുമാനം ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകൾക്ക് ആശ്വാസം

കഴിഞ്ഞ സീസണിലെ അപ്രതീക്ഷിതമായ തിരിച്ചടി അധികൃതരുടെ കണ്ണ് തുറപ്പിച്ചു . ഇനി മുതൽ പരിക്കേറ്റാൽ താരത്തെ മാറ്റാൻ ജനുവരി വരെ‌ കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകൾക്ക് ആശ്വാസം നൽകുന്നതാണ്. പരിക്ക് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കിരീട സാധ്യതകളെപ്പോലും ബാധിച്ചിരുന്നു. വിദേശ താരങ്ങൾക്ക് പരിക്കേൽക്കുന്നത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലെത്തിച്ചിരുന്നു.

പുതിയ തീരുമാനം അനുസരിച്ച് വിദേശ താരങ്ങൾക്ക് പരിക്കേറ്റാൽ പരിക്ക് ഗുരുതരമാണെങ്കിൽ ഏതു സമയത്തും ആ താരത്തിന് പകരക്കാരനെ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് സൈൻ ചെയ്യാം. ഗുരുതരമായ പരിക്ക് ആണെങ്കിൽ മാത്രമാണ് ഇങ്ങനെയിരു ഇളവ് ഐ എസ് എൽ നൽകുക. ഇന്ത്യൻ താരങ്ങൾക്ക് പരിക്കായാലും അല്ലായെങ്കിലും പുതുതായി ടീമിലേക്ക് എത്താൻ ജനുവരി വരെ കാത്തിരിക്കേണ്ട. ഒരോ 5 മത്സരങ്ങൾക്ക് ശേഷവും ടീമുകൾക്ക് ആവശ്യാനുസരണം ഇന്ത്യൻ താരങ്ങളെ പുതുതായി ഉൾപ്പെടുത്താനും സ്ക്വാഡിൽ നിന്ന് ഒഴിവാക്കാനും സാധിക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here