പുതിയ കോച്ചിനെയോ കളിക്കാരെയോ എടുക്കാതെ പ്രതിസന്ധിയിലായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പുതിയ സീസൺ അടുത്തെത്തിയിട്ടും ടീമിലേക്ക് പുതിയ കളിക്കാരെയോ പുതിയ കോച്ചിനെയോ കണ്ടെത്താൻ ക്ലബ്ബിനായിട്ടില്ല. ബോളിവുഡ് സിനിമ താരം ജോൺ അബ്രഹാമിന്റെ ഉടമസ്ഥതയിൽ ഉള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അവസാനമായാണ് ലീഗ് അവസാനിപ്പിച്ചത്.
ക്ലബ് പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ക്ലബ് വിൽക്കാൻ ക്ലബ് ശ്രമം നടത്തിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ക്ലബ്ബിലെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിലച്ചതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആരാധക കൂട്ടാഴ്മയായ ഹൈലാൻഡർ ബ്രിഗേഡ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ക്ലബിന് കത്തയച്ചതോടെയാണ് ക്ലബ്ബിന്റെ അവസ്ഥ പുറം ലോകമറിയുന്നത്.
ഷില്ലോങ്ങിൽ ഉള്ള ക്ലബ്ബിന്റെ അക്കാദമി അടച്ചു പൂട്ടുന്നതയുള്ള വർത്തക്കെതിരെയും ആരാധകർ സോഷ്യൽ മീഡിയ വഴി ക്ലബിനോട് വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ പോലും വിവരങ്ങൾ കൈമാറാനുള്ള ജോലിക്കാർ ക്ലബിന് ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് ആവാസനമായി ക്ലബ്ബിന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിൽ നിന്നോ ഫേസ്ബുക് അക്കൗണ്ടിൽ നിന്നോ അപ്ഡേറ്റ് പുറത്തുവിട്ടത്.