ഇന്ത്യൻ സൂപ്പർ ലീഗ് വരുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. എന്നാൽ ഇത്തവണത്തെ ഷെഡ്യൂൾ വ്യത്യസ്തമാണ്. ഒക്ടോബർ 19ന് ഐ എസ് എൽ തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച് ഏപ്രിൽ അവസാനത്തിൽ ലീഗ് കഴിയുന്ന വിധത്തിലാകും ഫിക്സ്ചറുകൾ ഉണ്ടാവുക.
ഐ എസ് എല്ലിന് പിന്നാലെ ഐ ലീഗും തുടങ്ങും. ഒക്ടോബർ അവസാനത്തോടെ ഐ ലീഗും തുടങ്ങും. രണ്ട് ലീഗും ഏപ്രിലിൽ അവസാനിപ്പിച്ച് സൂപ്പർ കപ്പ് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. മുൻപത്തെ പോലെ ഐ എസ് എല്ലിനിടെയിൽ ഗ്യാപ്പുണ്ടാവുകയില്ല. കഴിഞ്ഞ സീസണിൽ ഒരു മാസത്തെ ഇടവേള ഇത്തവണ ഉണ്ടാവില്ല.
-Advertisement-