ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണ് മോഹൻ ബഗാൻ – മുംബൈ സിറ്റി എഫ്.സി മത്സരത്തോടെ ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ കൊൽക്കത്തയിൽ വെച്ച് ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഐ.എസ്.എൽ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയും തമ്മിൽ കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഏറ്റുമുട്ടുക.
കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ.എസ്.എൽ കിരീടവും ഐ.എസ്.എൽ കപ്പ് നേട്ടവും പരസ്പരം പങ്കുവെച്ച രണ്ട് ടീമുകൾ തമ്മിലുള്ള പോരട്ടം പൊടിപാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷത്തെ ഐ.എസ്. എൽ ഫൈനലിന്റെ ആവർത്തനം കൂടിയാണ് ഈ മത്സരം.
അതെ സമയം മുംബൈ സിറ്റിയുമായി മുൻപ് 10 തവണ കളിച്ച സമയത്തും ഒരു തവണ മാത്രമാണ് മോഹൻ ബഗാന് ജയിക്കാനായത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.
-Advertisement-