വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിക്കെതിരെ

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിക്കെതിരെ ഇന്നിറങ്ങും. ടീമിലെ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ സാന്നിധ്യം മൂലം 17 ദിവസത്തെ നിർബന്ധിത ഇടവേളയ്ക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ജനുവരി 12 ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരം കളിച്ചത്. മത്സരം നിഷു കുമാറിന്റെയും ഹർമൻജോത് ഖബ്രയുടെയും ഗോളിൽ 0-2ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. മറുവശത്ത് തങ്ങളുടെ അവസാന മത്സരത്തിൽ എതിരാളികളായ ചെന്നൈയിൻ എഫ്‌സിയെ 3-0 ന് തകർത്ത് ബെംഗളൂരു എഫ്‌സിയും വിജയപാതയിലാണ്.

ഇരുടീമുകളും ഒമ്പത് തവണയാണ് ഇതിനു മുൻപ് ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചു മത്സരങ്ങൾ ബെംഗളൂരു എഫ്‌സിയും രണ്ടു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ബെംഗളുരുവിനെതിരായ ഒരു മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് നേടാനായിട്ടില്ല. ഈ സീസണിലെ അവരുടെ അവസാന മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here