ഈസ്റ്റ് ബംഗാളിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ഒന്നാമത്. ഇന്ന് കൊൽക്കത്തയിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഡബിൾ സേവുമായി സച്ചിൻ സുരേഷാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്.
ഡെയ്സുകെയും ദിമിയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ ക്ലൈറ്റനാണ് നേടിയത്. ഇന്നത്തെ ജയത്തോട് കൂടി ആറ് കളിയിൽ 13 പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് എത്തി.
-Advertisement-