ഐ ലീഗിനെ ചവിട്ടി താഴ്ത്തി ഐ എസ് എൽ ഇന്ത്യയുടെ ഒന്നാം ഫുട്ബോൾ ലീഗ്. ഇന്ത്യൻ ഫുട്ബോൾ രംഗം കീഴടക്കി റിലയൻസ്. റിലയൻസിന്റെ ടെസ്റ്റ് ട്യൂബ് ശിശുവായ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം ലീഗാക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എലൈറ്റ് ലീഗായി ഇന്ത്യൻ സൂപ്പർ ലീഗ് മാറുമ്പോൾ ഐ ലീഗ് രണ്ടാം ഡിവിഷനായി മാറി.
ഇന്ത്യയിലെ പ്രധാന ലീഗ് ആവുന്നതോടു കൂടി എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യത ലഭിക്കുന്നത് ഐ എസ് എൽ ചാമ്പ്യന്മാർക്ക് ആകും. ഒന്നാം ലീഗാക്കും എങ്കിലും ഐ എസ് എല്ലിൽ പ്രൊമോഷനോ റിലഗേഷനോ ഉണ്ടായിരിക്കുകയില്ല. പുതിയ ടീമുകൾക്ക് പണം നൽകി അല്ലാതെ ലീഗിൽ എത്താനും സാധിക്കില്ല. ഇതിനെതിരെ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഐ ലീഗ് ടീമുകളും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നത് ഉറപ്പാണ്.
-Advertisement-