ഇന്ത്യയിലെ ടോപ്പ് ഡിവിഷൻ ഫുട്ബോൾ ആയിമാറുന്നതിന് പിന്നാലെ ഐഎസ്എൽ നിയമാവലി മാറ്റുന്നു. യൂറോപ്യൻ ഫുട്ബോൾ പോലെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം പോയന്റ് ലഭിച്ച ടീമിനായിരിക്കും പ്രാധാന്യം ലഭിക്കുക. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയാലും കിരീടത്തിലോ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലോ ഒരു യാതൊരു അവകാശവുമില്ല.
ഇപ്പോൾ പ്ലേ ഓഫും കഴിഞ്ഞ് ഫൈനൽ ജയിക്കുന്ന ടീമിനാണ് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഇതിനൊരു മാറ്റമാണ് ഇനി വരാൻ പോകുന്നത്. പ്ലേ ഓഫും കഴിഞ്ഞ് കിരീടമുയർത്തുന്ന ടീമിന് കപ്പും സമ്മാനത്തുകയും ലഭിക്കും. ഏഷ്യൻ ഫുട്ബോൾ ഫെഡെറേഷന്റെ നിയമാവലിക്ക് അനുസൃതമായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിയമാവലിയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡെറേഷൻ മാറ്റാൻ ഒരുങ്ങുന്നത്.
-Advertisement-