എ.എഫ്.സി കപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 16 ടീമിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിയറ്റ്നാമിനെ മറികടന്നത്. ഇന്ത്യയുടെ പരിപൂർണ ആധിപത്യം കണ്ട മത്സരത്തിൽ ഫിനിഷിങ്ങിലെ പോരാഴ്മകളാണ് ഇന്ത്യക്ക് കൂടുതൽ നേടാനാവാതെ പോയത്.
മത്സരത്തിന്റെ 86ആം മിനുട്ടിൽ വിക്രമാണ് ഇന്ത്യയുടെ ഗോൾ നേടിയത്. വിക്രമിന്റെ മുന്നേറ്റത്തിനൊടുവിൽ താരത്തെ വിയറ്റ്നാം പ്രതിരോധ താരം ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി വിക്രം തന്നെ ഗോളകുകയായിരുന്നു.
തിങ്കളാഴ്ച ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
-Advertisement-