ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെ പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തോൽപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ നന്നയി തന്നെ കളിച്ചു. ഖത്തറിനെതിരായ പോരാട്ടത്തിനായി ഒരുങ്ങാൻ അധികം സമയം ലഭിച്ചില്ല.
എങ്കിലും ഇന്ത്യ ഒരുങ്ങി കഴിഞ്ഞു എന്ന് സ്റ്റിമാച് പറഞ്ഞു. കളിക്കളത്തിൽ എല്ലാം നൽകാൻ വേണ്ടിയാണ് ഇന്ത്യയുടെ ഒരുക്കം എന്നും താരങ്ങൾ എന്തിനും തയ്യാറാണെന്നും സ്റ്റിമാച് പറഞ്ഞു. ഇന്ത്യയുടെ ലക്ഷ്യം ജയം മാത്രമാണെന്നും സ്റ്റിമാച് കൂട്ടിച്ചേർത്തു.
-Advertisement-