ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന നിമിഷം ഇതാ വരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി ഇന്ത്യ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് ഏറ്റുമുട്ടുന്നു. നിലവിലെ ഇന്ത്യൻ ഫുട്ബോൾ ടീമംഗങ്ങൾക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരത്തിൽ കളിക്കാൻ സാധ്യതയാണിപ്പോൾ തെളിയുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനലിസ്റ്റ് ക്രൊയേഷ്യയെ എതിരിടും. ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഫ്രണ്ട്ലി മാച്ച് അടുത്ത വർഷമാദ്യം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടു ഫെഡറേഷനുകളും ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഖത്തറിനെതിരെ ഹോം മാച്ച് കളിക്കുന്നതിന് തൊട്ടു മുമ്പ് ക്രൊയേഷ്യയുമായുള്ള ഫ്രണ്ട്ലി ആണ് കോച്ച് സ്റ്റിമാച്ച് പ്ലാൻ ചെയ്യുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡെറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസാണ് ഈ വാർത്ത പുറത്ത് വിട്ടത്. ലോകറാങ്കിങ്ങിൽ എട്ടാം സ്ഥാനത്താണ് ക്രൊയേഷ്യ. ഇന്ത്യയാകട്ടെ 104 ആം സ്ഥാനത്തും.