ഇന്റർകൊണ്ടിനെന്റൽ കപ്പിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നു. കരുത്തരായ സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും കനത്ത പരാജയമേറ്റുവാങ്ങിയ ഇന്ത്യയും പരിശീലകൻ സ്റ്റിമാച്ചും ആശ്വാസ ജയമാണ് ഇന്ന് തേടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംനേടിയ ജോബി ജസ്റ്റിൻ ഇത്തവണയില്ല. ബ്ലാസ്റ്റേഴ്സ് നായകൻ ജിങ്കൻ കഴിഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്ത് പോയിരുന്നു.
-Advertisement-