ഫിഫ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

Photo: Goal.com

പുതിയ ഫിഫ റാങ്കിങ്ങിൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ. നേരത്തെ 97ആം റാങ്കിങ്ങിൽ നിന്ന് ഇന്ത്യ ഏഷ്യ കപ്പിലെ തോൽവിയോടെ 103ആം റാങ്കിൽ എത്തിയിരുന്നു. എന്നാൽ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 101ആം റാങ്കിങ്ങിൽ എത്തി.

ഏഷ്യൻ കപ്പിൽ യു.എ.ഇയോടും ബഹ്‌റൈനോടും തോറ്റതോടെയാണ് ഇന്ത്യ റാങ്കിങ്ങിൽ പിറകോട്ട് പോയത്. ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ മറ്റു മത്സരങ്ങൾ ഒന്നും കളിച്ചിരുന്നില്ല. 21ആം റാങ്കിലുള്ള ഇറാൻ ആണ് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ.

ഫിഫ റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റങ്ങൾ ഒന്നും ഇല്ല. ഒന്നാം സ്ഥാനത്ത് ബെൽജിയവും രണ്ടാം സ്ഥാനത്ത് ഫ്രാൻസും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് ഉള്ളത്. നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ക്രോയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here