നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം പുതിയ ടൂർണമെന്റിന് ഇറങ്ങുന്നു. തായ്‌ലൻഡിൽ നടക്കുന്ന കിങ്‌സ് കപ്പിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിക്കാൻ ഒരുങ്ങുന്നത്. നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ കൂടാതെ കുറസോവ, വിയറ്റ്നാം, ആതിഥേയരായ തായ്‌ലൻഡ് എന്നിവരാണ് മത്സരിക്കുന്നത്.
ജൂൺ 5ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ കരീബിയൻ ടീമായ കുറസോവയെ നേരിടും. ഫിഫ റാങ്കിങ്ങിൽ 82ആം സ്ഥാനത്തുള്ള ടീമാണ് കുറസോവ രണ്ടമത്തെ മത്സരത്തിൽ തായ്‌ലൻഡിന്റെ എതിരാളികൾ വിയറ്റ്നാം ആണ്. ഇരു മത്സരങ്ങളിലും ജയിക്കുന്ന രണ്ടു ടീമുകൾ തമിലവും ഫൈനൽ മത്സരം നടക്കുക.
ജൂൺ 8നാണ് ഫൈനൽ മത്സരം. അന്ന് തന്നെയാവും മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരവും. ഇതിനു മുൻപ് 1977ലാണ് ഇന്ത്യ കിങ്‌സ് കപ്പിൽ പങ്കെടുത്തത്. ഏഷ്യൻ കപ്പിന് ശേഷം ഇന്ത്യൻ ടീം ഇതുവരെ മറ്റു മത്സരങ്ങൾ ഒന്നും കളിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇന്ത്യ പങ്കെടുത്ത ഏഷ്യൻ കപ്പ്.