ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് സമനില. അവസാന നിമിഷ ഗോളിലാണ് അഫ്ഗാനെ ഇന്ത്യ സമനിലയിൽ തളച്ചത്. ഇഞ്ചുറി ടൈം ഹീറോ ആയി ലെൻ ദുംഗലാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. ബ്രണ്ടൺ എടുത്ത കോർണർ ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് സ്കോർ ചെയ്തത് ദുംഗലാണ്. ആദ്യ പകുതിയിൽ ഒരു ഗോൾ ഇന്ത്യ വഴങ്ങിയിരുന്നു.
45ആം മിനുട്ടിൽ സൽഫഗർ ആൺ അഫ്ഗാനായി ഗോളടിച്ചത്. ആദ്യ പകുതിയിൽ ജയിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സഹലും ആശിഖും ബ്രണ്ടനും വമ്പൻ ഷോട്ടുകളുമായി അഫ്ഗാൻ പ്രതിരോധത്തെ ഭേദിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്ത്യയെ നാലു മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് ആണ് ഇന്ത്യയുടെ ഇപ്പോളത്തെ സമ്പാദ്യം. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മാത്രമേ ഇന്ത്യക്ക് യോഗ്യത ലഭിക്കുകയുള്ളൂ.
-Advertisement-