ചരിത്രത്തിലേക്ക് നടന്നു കയറാൻ ഇന്ത്യൻ കുട്ടികൾ ഇന്ന് ഇറങ്ങുന്നു. അണ്ടർ 16 ഏഷ്യ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാൽ അടുത്ത കൊല്ലം നടക്കുന്ന അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടും. സെമിയിൽ എത്തുന്ന നാല് ടീമുകൾ ആണ് ലോകകപ്പിന് യോഗ്യത നേടുക.
കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യ പങ്കെടുത്തിരുന്നെങ്കിലും ആതിഥേയരെന്ന നിലയിലാണ് പങ്കെടുത്തത്. മത്സരത്തിൽ ഇന്ത്യയുടെ എതിരാളികളായ ദക്ഷിണ കൊറിയ കരുത്തരാണ്. 3 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ നേടിയത് വെറും 1 ഗോൾ മാത്രമാണ്. അതെ സമയം ഇന്ത്യ ഒരു ഗോളും വഴങ്ങിയിട്ടില്ലെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.
ഇന്ത്യ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം. മത്സരം സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
-Advertisement-