ഇന്ത്യയും ചൈനയും തമ്മിലുള്ള ഐതിഹാസിക മത്സരം ഇന്ന് ചൈനയിൽ വെച്ച് നടക്കും. 21 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണു ഒരു ഇന്ത്യ ചൈന മത്സരം നടക്കുന്നത്. മാത്രവുമല്ല ആദ്യമായിട്ടാണ് ഇന്ത്യ ചൈനയിൽ ചൈനക്കെതിരെ കളിക്കുന്നതും. ഇന്ത്യ അവസാനമായി ചൈനക്കെതിരെ കളിച്ചത് നെഹ്‌റു കപ്പിൽ ആയിരുന്നു. അന്ന് കൊച്ചിയിൽ വെച്ച് കളിച്ച ഇന്ത്യ ചൈനയോട് 2-1ന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ 17 തവണ ചൈനയോട് കളിച്ചിട്ടും ഇതുവരെ ഒന്നിൽ പോലും ജയിക്കാൻ ഇന്ത്യക്കായിട്ടുമില്ല.
അടുത്ത വർഷം തുടക്കത്തിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് ഇന്ത്യ ശക്തരായ ചൈനയെ നേരിടാനിറങ്ങുന്നത്. ചൈനക്കെതിരെ ഇന്ത്യയെ നയിക്കുക കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ സന്ദേശ് ജിങ്കൻ ആവും. നേരത്തെ ക്യാപ്റ്റൻ ആയിരുന്ന സുനിൽ ഛേത്രിയെ മാറ്റിയാണ് സന്ദേശ് ജിങ്കൻ ഇന്ത്യൻ ക്യാപ്റ്റൻ ആവുന്നത്.
ഇന്ത്യയേക്കാൾ ശക്തരാണ് ചൈനയെങ്കിലും ഇന്ത്യ ചൈനയെ നേരിടാനിറങ്ങുന്നത് 13 മത്സരങ്ങൾ പരാജയപെടാതെയാണ്. അതെ സമയം ഇന്ത്യയേക്കാൾ ഫിഫ റാങ്കിങ്ങിൽ 21സ്ഥാനം താഴെയുള്ള ചൈന ഇറങ്ങുന്നത് ഇറ്റലിയെ ലോകകപ്പ് ജേതാവാക്കിയ പരിശീലകന് കീഴിലാണ്.
ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവിസിലും മത്സരം തത്സമയം കാണാം.