പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ സാഫ് കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മാൽദീവ്സ് ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. മലയാളി താരം ആഷിഖ് കുരുണിയൻ രണ്ടു അസിസ്റ്റുകളുമായി കളം നിറഞ്ഞു കളിച്ചു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. ഇന്ത്യക്ക് വേണ്ടി മൻവീർ സിങ് രണ്ടു ഗോളുകൾ നേടി. മൂന്നാമത്തെ ഗോൾ സുമിത് പാസ്സിയുടെ വകയായിരുന്നു.
പാകിസ്ഥാന്റെ ആശ്വാസ ഗോൾ ഹസൻ ബഷീർ ആണ് നേടിയത്. ഇന്ത്യയുടെ ചാങ്തെയും പാകിസ്ഥാന്റെ മുഹ്സിൻ അലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരായിട്ടാണ് രണ്ടു ടീമുകളും മത്സരം അവസാനിപ്പിച്ചത്.
-Advertisement-