സെവനപ്പ് കൊടുത്ത് ഗോകുലം കേരള എഫ്സി. 9 ഗോൾ പിറന്ന മത്സരത്തിൽ ഏഴ് ഗോളടിച്ച ഗോകുലം ഐഎഫ്എ ഷീൽഡിന്റെ ക്വാർട്ടറിൽ കടന്നു. എഴിനെതിരെ രണ്ട് ഗോളുകൾക്കാണ് ബി എസ് എസ് സ്പോർടിനെ തകർത്തത്. ഗോകുലത്തിന്റെ ഘാന താരം ഡെന്നിസ് ആന്റ്വിയാണ് ഇന്ന് തരംഗമായത്.
ബി എസ് എസ് സ്പോർടിനെതിരെ നാല് ഗോളുകളും അദ്ദേഗമാണ് നേടിയത്. മറ്റ് മൂന്ന് ഗോളുംകൾ മലയാളി താരങ്ങളായ ജിതിനും ഷിബിലും സലിയുമാണ് നേടിയത്. ഇനി ഗോകുലം കേരള എഫ്സി ഏറ്റുമുട്ടേണ്ടത് മുഹമ്മദൻസിനോടാണ്.
-Advertisement-