കൊൽക്കത്തയിലെ വമ്പന്മാരായ മൊഹമ്മദൻസിന് ജയം.
ഐ ലീഗ് യോഗ്യതാ റൗണ്ടിൽ ഗർവാൾ എഫ്സിയെയാണ് മൊഹമ്മദൻസ് തകർത്തത്. അവസാന നിമിഷത്തെ ഗോളിലാണ് മൊഹമ്മദൻസിന്റെ ജയം.
മുൻമുൻ ലഗൻ മൊഹമ്മദൻസിന് വേണ്ടി നേടിയ ഗോളാണ് കളിയുടെ ഫലം മാറ്റിമറിച്ചത്. ഇന്ത്യൻ ഫുട്ബോളിലേക്ക് മൊഹമ്മദൻസിന്റെ വമ്പൻ തിരിച്ച് വരവിനാണ് കളം ഒരുങ്ങിയത്. ഐ ലീഗ് യോഗ്യാതാ മത്സരത്തിൽ ജയത്തോടെ തുടങ്ങിയ മൊഹമ്മദൻസിന്റെ വരവ് ആരാധകർക്ക് ആവേശമാകുന്നുണ്ട്.
-Advertisement-