ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഐ ലീഗിന്റെ സൂപ്പർ ക്ലബ്ബ് മിനർവ പഞ്ചാബ് അടച്ചു പൂട്ടാനൊരുങ്ങുന്നു. ഇന്ത്യൻ ഫുട്ബോളിലെ അനീതികൾ തുറന്നു കാട്ടിയതിന് എ ഐ എഫ് എഫ് തങ്ങളെ വേട്ടയാടുന്നു എന്ന കാരണത്താലാണ് മിനർവ അടച്ചു പൂട്ടുന്നത് എന്ന് മിനേർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് പറഞ്ഞു.
ഐ ലീഗിനെ രണ്ടാം തരാം ലീഗാക്കി മാറ്റാൻ എ ഐ എഫ് എഫ് റിലയൻസിന്റെ സഹായത്തോടെ ശ്രമിക്കുന്നു എന്ന ആരോപണം ഐ ലീഗ് ടീമുകൾ ഉയർത്തിയിരുന്നു. ഇതേ തുടർന്ന് ഐ ലീഗ് ക്ലബ്ബ്കൾ കൂട്ടത്തോടെ ഹീറോ സൂപ്പർ കപ്പ് ബഹിഷ്ക്കരിക്കുകയും സൂപ്പർ കപ്പ് ഫ്ലോപ്പായി മാറുകയും ചെയ്തിരുന്നു. എ ഐ എഫ് എഫിന്റെ അഴിമതികൾക്ക് എതിരെ കടുത്ത നിലപാടാണ് രഞ്ജിത്ത് ബജാജ് സ്വീകരിച്ചിരുന്നത്.
ഐ ലീഗിന് പുറമെ അണ്ടർ 14, അണ്ടർ 15, അണ്ടർ 18 ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ ടീമാണ് മിനേർവ പഞ്ചാബ്. എന്നാൽ മിനർവ പൂട്ടുമെന്ന ഉടമയുടെ പ്രഖ്യാപനം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇടി തീയായി. ഇന്ത്യൻ ആരാധകർ ശക്തമായ പിന്തുണയാണ് മിനര്‍വയ്ക്ക് ഇപ്പോൾ നൽകുന്നത്.