ലോകകപ്പ് യോഗ്യത മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തളച്ച് ഇന്ത്യ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിലാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാണ്ടിറങ്ങിയ ഇന്ത്യ പ്രതിരോധത്തിലെ മികവ് കൊണ്ട് ഖത്തറിനെതിരെ മതില് തീർത്തു.
ഗുരുപ്രീത് ദ് ഗ്രേറ്റ് ഇന്ത്യൻ വാൾ ഇന്ത്യയുടെ സാധ്യതകൾ വർദ്ധിപ്പിച്ചു. അൽമോസ് അലിയും സംഘവും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഇന്ത്യക്കെതിരെ ഗോളടിക്കാൻ കഴിഞ്ഞില്ല. ആദിൽ ഖാൻ, ജിങ്കൻ തുടങ്ങിയവർ ഡിഫൻസിൽ ഇതിഹാസമെഴുതി. ഡിഫെൻസിൽ കോൺസട്രേറ്റടായ ഇന്ത്യ അക്രമിക്കാനധികം ശ്രമിച്ചില്ല. ഒരു സമനില ആണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
-Advertisement-