ലോകകപ്പ് യോഗ്യതാാ മത്സരത്തിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയുടെ ഒഫീഷ്യൽ ലീഗായി തീരുമാനിച്ച വിവരം പുറത്ത് വന്നത്. ഐ ലീഗ് ഇനി രണ്ടാം ഡിവിഷനായും മാറും. ഇതിനിടയ്ക്കാണ് വിവാദ പോസ്റ്റുമായി ഗോകുലത്തിന്റെ ഫാൻ പേജ് രംഗത്ത് വന്നത്. ഗോകുലത്തിന്റെ അൺ ഒഫീഷ്യൽ ഫാൻ പേജായ ഗോകുലം കേരള എഫ്സി അൾട്രാസ് എന്ന പേജാണ് ബംഗ്ലാദേശിന് പിന്തുണയുമായി ഒരു പോസ്റ്റിട്ടത്. ഐഎസ്എൽ ഇലവനെന്നാണ് ഇന്ത്യൻ ടിമിനെ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ അപമാനിക്കുന്ന പോസ്റ്റിനെതിരെ ഗോകുലം കേരള എഫ്സിയുടെ അടക്കമുള്ള ഫുട്ബോൾ ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിന് ഒരു സുവർണ്ണാവസരം ലഭിക്കാനിരിക്കെ ഊളത്തരങ്ങൾ പോസ്റ്റെയ്യുന്ന പേജ് തന്നെ കളയണമെന്നാണ് ചില കമന്റുകൾ. ഇന്ത്യൻ ആരാധകരെ, പ്രത്യേകിച്ച് കേരള ഫുട്ബോൾ ആരാധകരെ തമ്മിലടിപ്പിക്കുന്ന ഇത്തരം ഹേറ്റ് പോസ്റ്റുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം കനത്തതോടെ അഡ്മിൻ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയിട്ടുണ്ട്.