ഇത് ചരിത്രം! മലബാറിയൻസ് ഡ്യൂറന്റ് കപ്പുയർത്തി. ഇത് മലയാളിയുടെ ചുണകുട്ടികൾ എഴുതിയ പുതു ചരിത്രം. ഗോകുലം ഡ്യുരന്റ് കപ്പ് ജയിച്ചിരിക്കുന്നു. സെമിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചവർ ഫൈനലിൽ മോഹൻ ബഗാന്റെ സ്വന്തം സാൾട്ട് ലേക്കിൽ അവരെ 2-1 നു തോൽപ്പിച്ച് കപ്പ് ഉയർത്തിയിരുന്നു. 22 വർഷങ്ങൾക്ക് ശേഷം ഇതിഹാസതാരം ഐ. എം വിജയനും സംഘവും നേടി തന്ന ട്രോഫി ഗോകുലം കേരളത്തിൽ എത്തിച്ചിരിക്കുന്നു.
നന്ദി ഗോകുലം നിങ്ങളാണ് മൂന്നരക്കോടി മലയാളികളുടെ അഭിമാനമുയർത്തിയത്. വെടിക്കെട്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം. ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോകുലത്തിന് വേണ്ടി ഇരട്ട ഗോളടിച്ചത്. 1997ൽ എഫ് സി കൊച്ചിൻ മാത്രമാണ് ഇതിനു മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം നേടിയ കേരള ക്ലബ്ബ്. ഗോകുലത്തിന് ഇത് ആദ്യ മേജർ കിരീടം കൂടിയാണ്.
-Advertisement-