ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന പ്രമുഖ ടൂർണമെന്റായ ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലം ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായിറങ്ങും. ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ ബസുന്ദര കിംഗ്സിനോടാണ് ഗോകുലം ഏറ്റുമുട്ടുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം ഫേസ് ബുക്ക് വഴി ലൈവ് കാണാം. ആദ്യമായാണ് ഒരു എഫ് എഫ് സി ടൂർണമെന്റിൽ കേരളത്തിലെ ടീം കളിക്കുന്നത്.
-Advertisement-