നാണംകെട്ട തോൽവി ഏറ്റുവാങ്ങി ജർമ്മനി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ ജർമ്മനിയെ തകർത്തെറിഞ്ഞത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് പകരം ചോദിക്കാൻ ചെന്ന ജർമ്മനിക്ക് കടത്തിന്റെ മേലെ കടമായി. ജർമ്മനിയുടെ ആശ്വാസ ഗോൾ ലെറോയ് സാനെയടിച്ചു. ജപ്പാന് വേണ്ടി ഇറ്റൊ,ഉയേട,അസാനോ,തനാക എന്നിവർ ഗോളടിച്ചു.
ക്ലീൻ ഷീറ്റുകൾ സ്വപ്നം മാത്രമായി ടെർസ്റ്റെഗെന്റെ മുന്നിൽ നിൽക്കുമ്പോൾ യൂറോ കപ്പിന് മുൻപ് കടുത്ത സമ്മർദ്ദത്തിലും നിരാശയിലുമാണ് ഹാൻസി ഫ്ലിക്ക്.
-Advertisement-