സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാത്തത്തിന്റെ പേരിൽ ദക്ഷിണ കൊറിയയിലെ ആരാധകർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമെന്ന് പറഞ്ഞു ടിക്കറ്റ് വിറ്റെങ്കിലും കളിയിൽ താരം 90 മിനുട്ടും ബെഞ്ചിൽ തന്നെ കേസ് കോടതി കേറിയത്.
യുവന്റസ്- കെ ലീഗ് ഓൾ സ്റ്റാർ മത്സരത്തിൽ റൊണാൾഡോയുടെ കളി പ്രതീക്ഷിച്ചു 65000 പേരാണ് ടിക്കറ്റ് എടുത്ത് എത്തിയത്. പക്ഷെ റൊണാൾഡോ കളിയിൽ ഒരു മിനുട്ട് പോലും കളിചില്ല. താരം ചുരുങ്ങിയത് 45 മിനുട്ട് എങ്കിലും കളിക്കും എന്നായിരുന്നു സംഘാടകർ പ്രചരിപ്പിച്ചത്. ആരാധർക്ക് ഈ വിധി ആശ്വാസമായി.
-Advertisement-