പുതിയ ലുക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഡേവിഡ് ജെയിംസ് കേരളം സ്റ്റൈലിൽ മീശ പിരിച്ച് നിൽക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ദിവസം ജെയിംസ് ഇൻസ്റ്റാഗ്രാമിൽ ഇട്ടത്. ഇതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കമന്റ് പ്രളയമാണ്.
ഇടവേള കഴിഞ്ഞു ഐ.എസ്.എൽ തുടരുമ്പോൾ കളത്തിനു പുറത്ത് കളി പഠിപ്പിക്കാൻ ജെയിംസ് ആശാൻ പുതിയ ലൂക്കിലാവും വരുക. 20ആം തിയ്യതി കൊച്ചിയിൽ വെച്ച് ഡൽഹി ഡൈനാമോസിനെതിരെയാണ് കേരള ബൽസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അടുത്ത രണ്ടു മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ഡൽഹിയെ തോൽപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
-Advertisement-