കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബെർബെറ്റോവിനെതിരെ ആഞ്ഞടിച്ച് കേരള ബ്ലാസ്റ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഈ കൊല്ലം എന്ത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ മാർക്വീ താരമില്ല എന്ന ചോദ്യത്തിന് മറുപടിയായാണ് ഡേവിഡ് ജെയിംസ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ബെർബെറ്റോവിനെ പരിഹസിച്ചത്. ടീമിൽ എല്ലാരും ഒറ്റക്കെട്ടാണെന്നും ബെർബെറ്റോവിനെ പോലെ ടീമിൽ നിന്ന് ഒറ്റപ്പെട്ട വ്യക്തികൾ ഈ തവണ ടീമിൽ ഇല്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ബെർബെറ്റോവിന്റെ പേര് പറയാതെയാണ് ഡേവിഡ് ജെയിംസ് വിമർശനം ഉന്നയിച്ചത്. ഈ വർഷം ടീമിൽ കൂടുതൽ സൂപ്പർ സ്റ്റാറുകൾ ഇല്ലെന്നും എല്ലാ കളിക്കാരും ഒരുപോലെയാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. മറ്റു ടീം അംഗങ്ങളിൽ നിന്ന് അസാമാന്യ പ്രതിഭ ഉള്ള കളിക്കാർ ടീമിന് മൊത്തത്തിൽ ഗുണം ചെയ്യില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ടീമിൽ കഴിഞ്ഞ വർഷം ഉള്ളതിനേക്കാൾ ഐക്യം ഉണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ സീസൺ കഴിഞ്ഞു മടങ്ങുമ്പോഴാണ് ബെർബെറ്റോവ് പരിശീലകൻ ഡേവിഡ് ജെയിംസിനെ വിമർശിച്ച് രംഗത്തെത്തിയത്. ഡേവിഡ് ജയിംസിന്റെ വിമർശിച്ച ബെർബെറ്റോവ് താൻ കളിച്ചതിൽ വെച് ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്നും പറഞ്ഞിരുന്നു.