കൊറോണക്കാലത്ത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി ഒരു ലൈവ് നടത്തിയതായിരുന്നു ഷൈജു ദാമോദരൻ. പ്രതീക്ഷിച്ചതിലും അധികം എന്റർടെയിൻമെന്റ് ആരാധകർക്ക് നൽകിയയിരുന്നു ലൈവ് അവസാനിച്ചത്. ലൈവിൽ അധിക സമയവും ഷൈജു ദാമോദരനെ ട്രോളിയാണ് മുൻ ബ്ലാസ്റ്റേഴ്സ് താരമായ സികെ വിനീത് സംസാരിച്ചത്.
പ്രീമിയർ ലീഗ് അടക്കമുള്ള ലീഗുകളുടെ കമന്ററികളിൽ കളിയുടെയും കളിക്കാരുടേയും പോസിറ്റീവ് വശം മാത്രമേ ഡിസ്കസ് ചെയ്യറുള്ളു. എന്നാൽ മലയാളം കമന്ററികളിൽ നെഗറ്റീവ് വശങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ എന്ന് വിനീത് പറഞ്ഞു. അതേ സമയം മലയാളം കമന്ററികളിൽ ഇതൊന്നുമല്ലെന്ന് പറയാൻ ഷൈജു ദാമോദരൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ താൻ മലയാളം കമന്ററി വെക്കാറില്ലെന്നും ഹോട്ട്സ്റ്റാറിലാണെങ്കിൽ പോലും മലയാളം വെക്കലല്ലില്ലെന്നും സികെ വിനീത് പറഞ്ഞു.
-Advertisement-