ഈ ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നയിനിൽ എത്തിയ സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പടക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. മഞ്ഞപ്പടയിലെ ചില അംഗങ്ങൾ തന്റെ കരിയർ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിനീത് ആരോപിച്ചു. മഞ്ഞപ്പട ആരാധകർ എണ്ണത്തിൽ മാത്രമാണ് മുൻപന്തിയിൽ ഉള്ളതെന്നും ഗുണത്തിൽ ഇല്ലെന്നും വിനീത് പറഞ്ഞു.
തനിക്കെതിരെ വ്യാജ ആരോപണങ്ങൾ പടച്ചുവിടുന്നുവെന്നും അതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും വിനീത് പറഞ്ഞു. ചെന്നൈയിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിൽ താൻ ബോൾ ബോയിയെ തെറി വിളിച്ചെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിരുന്നു. അതിനെതിരെ പോലീസിനെ സമീപിക്കും.
എന്നാൽ ഇതെല്ലം മഞ്ഞപ്പടയിലെ ചിലർ പടുത്തുയർത്തിയതാണെന്ന് വിനീത് ആരോപിച്ചു. ഈ സീസൺ കഴിയുവോളും കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനായിരുന്നു താൽപര്യമെന്നും എന്നാൽ സ്വന്തം ഇഷ്ട്ടപ്രകാരമല്ലാതെ ചെന്നൈയിന് കൈമാറുകയായിരുന്നെന്നും വിനീത് പറഞ്ഞു.