ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് യോഗ്യത നേടണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലി പറഞ്ഞു. ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചുള്ള പ്രതീക്ഷകൾ കോഹ്ലി പങ്കുവെച്ചത്. യുവനിരയുമായാണ് ഇന്ത്യൻ ടീം ഇപ്പോൾ കളിക്കുന്നത്.
ഇന്ത്യൻ യുവനിര സുനിൽ ഛേത്രിക്ക് വേണ്ടി ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുമെന്ന് കൊഹ്ലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമാായ സുനിൽ ഛേത്രി ലോകകപ്പ് കളിക്കാതെയിരുന്നാൽ അത് ഇന്ത്യയുടെ നഷ്ടമായി മാറുമെന്നും കൊഹ്ലി പറഞ്ഞു. സുനിൽ ഛേത്രിക്ക് വേണ്ടി യുവതാരങ്ങൾ ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-Advertisement-