ഐ ലീഗ് കിരീടം ചെന്നൈ സിറ്റിക്ക് സ്വന്തം. നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ 3-1ന് തകർത്താണ് ചെന്നൈ സിറ്റി എഫ്‌സി കിരീടം ഉയർത്തിയത്. ഈസ്റ്റ് ബംഗാളിന്റെ കടുത്ത സമ്മർദം മറികടന്നാണ് ചെന്നൈ സിറ്റി ലീഗിൽ കിരീടം ഉയർത്തി സീസൺ അവസാനിപ്പിച്ചത്. ബിലാല പഞ്ചാബിന് വേണ്ടി ഗോളടിച്ചപ്പോൾ ഗൗരവ് ബോറ ഇരട്ട ഗോൾ നേടി ചെന്നൈയുടെ നട്ടെല്ലായി.
പെഡ്രോ മാൻസി ആണ് ചെന്നൈയുടെ മറ്റൊരു ഗോൾ നേടിയത്. ഇന്ന് പരാജയപ്പെട്ടിരുന്നെങ്കിൽ ഐ ലീഗ് കിരീടം ചെന്നൈക്ക് നഷ്ടമായേനെ. സൗത്തിലേക്ക് ഐ ലീഗ്കിരീടം കൊണ്ട് വരുന്ന രണ്ടാമത്തെ ടീമും തമിഴ്‌നാട്ടിൽ എത്തിക്കുന്ന ആദ്യ ടീമും ആണ് ചെന്നൈ സിറ്റി എഫ്‌സി.
-Advertisement-