പൗരത്വ ബില്ലിനെതിരെ വമ്പൻ പ്രതിഷേധം. ഇതേ തുടർന്ന് ഇന്നതെ ഐഎസ്എൽ മാച്ച് മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് മാച്ച് മാറ്റിവെക്കാൻ ഐഎസ്എൽ തീരുമാനിച്ചത്. മത്സരം ഇനി എന്നു നടത്തുമെന്ന് ഉടൻ തന്നെ അറിയിക്കണം എന്നും ഐ എസ് എൽ അധികൃതർ പറഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിനും തമ്മിൽ ഗുവാഹത്തിയിൽ വെച്ചാണ് ഇന്നത്തെ മാച്ച് നടക്കേണ്ടിയിരുന്നത്.
ആസാമിൽ വലിയ പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്. സംസ്ഥാനത്ത് നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ ആണ് ഐഎസ്എൽ മത്സരം മാറ്റാൻ തീരുമാനം എടുത്തത്.
-Advertisement-