ഒക്ടോബർ 20തിനു വീണ്ടും കൊച്ചിയിൽ മഞ്ഞപ്പടയുടെ ആരവങ്ങൾ ഉയരും. ലോകമെമ്പാടുമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ കളികാണാനയിട്ടാണ്. ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിൽ എത്തി നിൽക്കുകയാണ്. ഡച്ച് പരിശീലകൻ എൽകോ ഷറ്റോരിയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് കാണാൻ. മഹ്ഷൂക് ബ്ലാസ്റ്റേഴ്സ് എന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകന്റെ വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആ എഫ്ബി പോസ്റ്റ് ചുവടെ വായിക്കാം.
” ആ ദിവസമെത്താൻ ഞാൻ കാത്തിരിക്കുമായിരുന്നു… ഓൺലൈനിൽ ടിക്കറ്റ് വന്നാൽ ആദ്യമേ ഈസ്റ്റ് ഗാലറി യിൽ സ്ഥാനമുറപ്പിക്കും…. കളിയുടെ തലേ ദിവസം സത്യത്തിൽ ഉറങ്ങാറില്ല… നാളെത്തെ കുളിര് ഉറക്കത്തെ ഇല്ലാതാക്കും…. മഞ്ഞക്കൊടിയും ബാനറും ബാഗിൽ വെച്ച് മഞ്ഞപ്പട ഗ്രൂപ്പിൽ ചർച്ചയിൽ മുഴുകും… നേരം പുലരുവോളം അന്ന് എല്ലാവരും ഓൺലൈനിൽ ഉണ്ടാവും… പിന്നെ ഗ്രൂപ്പിൽ chant പ്രാക്റ്റീസും, score പ്രെഡിക്ഷനും ആയിരിക്കും…. നേരം പുലർച്ചെ 5 മണി ആയാൽ ഞാൻ എന്റെ passion pro ബൈക്ക് എടുത്ത് ഒറ്റക്ക് എടക്കരയിൽ നിന്നും നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോവും.നാട്ടിൽ നിന്നും കൊച്ചിയിലേക്ക് മഞ്ഞപ്പട ബസ് ഉണ്ട്.പക്ഷെ എനിക്ക് ബസിലുള്ള യാത്ര ബുദ്ധിമുട്ടാണ് …അത് കൊണ്ട് തനിച്ചാണ് പോവാറുള്ളത്.. തേക്കിൻ കാട്ടിലൂടെ തണുപ്പത്ത് മഞ്ഞ ജേർസിയും ധരിച്ച് തനിച്ചുള്ള ആ യാത്രയുടെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല…ഷൈജു സർ ന്റെ കംമെന്ടറി മിസ്സ് ആവും എന്നുള്ള ഒരു സങ്കടമേ മനസ്സിൽ ഉണ്ടാവൂ…
നിലമ്പൂരിൽ നിന്നും 6:50 ന് രാജ്യറാണി സ്റ്റാർട്ട് ചെയ്യും… സീറ്റിൽ ഇരിക്കാറില്ല, വാതിൽ പടിക്കെ ഇരിക്കും, അതാവുമ്പോൾ ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും മഞ്ഞജേഴ്സി കാരെ തപ്പി പിടിക്കാൻ എളുപ്പമാണ്…സത്യത്തിൽ ഞങ്ങളുടെ ഐഡന്റിറ്റി ആ ജേഴ്സി ആണ്… അങ്ങാടി പുറത്ത് എത്തുമ്പോഴാണ് ഒരു പാട് കളിഭ്രാന്തന്മാരെ കാണാറുള്ളത്.. അങ്ങനെ അവരുമായി കമ്പനി ആവും… ഒരു 9:15 ആവുമ്പോൾ ഷൊർണൂരിൽ എത്തിച്ചേരും, ആ സമയത്ത് തന്നെ എറണാംകുളത്തേക്ക് executive ഉണ്ട്… പിന്നെ ട്രെയ്നിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ഒപ്പം ഓടാനായി ഒരു മഞ്ഞപ്പട കൂട്ടം തന്നെ ഉണ്ടാവും….. കംപാർട്മെന്റിനുള്ളിൽ ഒരു കല പില ശബ്ദം ആയിരിക്കും,11:30 ന് എറണാംകുളം നോർത്തിൽ എത്തുമ്പോഴേക്കും ട്രെയിൻ ബ്ലാസ്റ്റേഴ്സ് ഫാൻസ് ഏറ്റെടുത്തിട്ടുണ്ടാവും…. റെയിൽവേ സ്റ്റേഷനിൽ നിന്ന് എല്ലാവരും കൂട്ടമായി സ്റ്റേഡിയത്തിലേക്ക് നടന്നൊരു പോക്കുണ്ട്.. ഓഹ്.. അത് എന്തൊരു ഫീൽ ആണ്.. പല ജില്ലകളിലെയും പല ജാതിയിൽ പെട്ടവർ വെത്യസ്ഥ പ്രായക്കാർ ഏവരെയും ഒന്നിച്ചു നിർത്തുന്നത് ആ മഞ്ഞ ജേഴ്സി… അവിടെ നിന്നും ജയ് വിളിച്ച് നേരെ സ്റ്റേഡിയത്തിലേക്ക്….. കളി തുടങ്ങാൻ പിന്നെയും മണിക്കൂറുകൾ ബാക്കി…സ്റ്റേഡിയം മെട്രോ സ്റ്റേഷന്റെ താഴെ മഞ്ഞ കൊടിയും പിടിച്ച് ഒറ്റ ഇരിപ്പ… പിന്നെ whatsapp തുറക്കും… അപ്പോൾ കളികാണാൻ വരാൻ കഴിയാത്ത കുറേ പേരുടെ മെസ്സേജ് കാണാം…. എന്തായി? ആളുണ്ടോ? ഫോട്ടോ അയക്ക്… ടിക്കറ്റ് കൗണ്ടറിൽ ആളുണ്ടോ.? .. ഗ്യാലറി നിറയുമോ?
എല്ലാത്തിനും yes പറഞ് അവരെ ഹാപ്പി യാക്കും…. പിന്നെ നെക്സ്റ്റ് target ഗ്രൂപിലുള്ളവരെ കണ്ടെത്തൽ… പിന്നെ എല്ലാവരും ഒത്തു കൂടി പാട്ടും പാടി ഒരു പോക്ക്…. ഒരു നാലു മണി ആവുമ്പോഴേക്കും കൈ, കാൽ തരിച്ചു കയറും… ഗേറ്റ് പെട്ടെന്ന് തുറക്കാൻ അഞ്ചാറ് തെറിയും വിളിക്കും… 5 മണിക്ക് ഗേറ്റ് തുറന്ന് ടിക്കറ്റ് സ്കാനും ചെയ്ത് ഗ്യാലറിയിലേക്ക് ഒരു ഓട്ടമാ….. ആദ്യം അവിടെ ഇവിടെ ആയി മഞ്ഞ പൂക്കാൻ തുടങ്ങും, പിന്നെ പതുക്കെ ഒരു 6 മണി ആവുമ്പോഴേക്കും സ്റ്റേഡിയം മഞ്ഞ മന്താരമായ് തിളങ്ങി നിൽക്കും…. കൊടി എടുത്ത് വീശും, പരസ്പരം തോളത്ത് കൈ ഇട്ട് ചാടും, ഇടക്ക് മെക്സിക്കൻ വേവ്,ഇടക്ക് വൈക്കിംഗ് ക്ലാപ്, ഫ്ലാഷ് ലൈറ്റ്, ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല… ലൈൻ അപ്പ് വന്നാൽ ഓരോ പ്ലേയെറെയും സ്ക്രീനിൽ കാണിക്കും..ഓരോരുത്തർക്കും വ്യത്യസ്ത ശംബ്ദത്തിലാണ് ആർപുവിളി.. അതിൽ സന്ദേശ് ജിങ്കൻ എന്ന ഞങ്ങളുടെ കപ്പിത്താന്റെ ചിത്രം വരുമ്പോഴാണ് സ്റ്റേഡിയം കൂടുതലായും ഇളകി മറിയാറുള്ളത്… മത്സരം കഴിഞ്ഞാൽ മിക്കവാറും നിരാശ മാത്രമായിരുന്നു ബാക്കി… ആ സങ്കടവും പേറി നേരെ താഴേക്ക് ഇറങ്ങും.. കയറി പോയപ്പോൾ ഉണ്ടായിരുന്ന ഒരു ഊർജവും അപ്പോൾ കാണില്ല… പുറത്തെത്തിയാൽ ഒരു സ്മശാന മൂഢത… വൈകീട്ട് കണ്ട ഒച്ച പാടും ബഹളവും ഒന്നും ഉണ്ടാവില്ല….പിന്നെ കിട്ടിയ ഫുഡും കഴിച്ച് നേരെ റെയിൽവേ സ്റ്റേഷനിലേക്ക്… അവിടെ നിന്നും നിലമ്പൂരിലേക്ക് പുലർച്ചെ 3 മണിക്കാണ് ട്രെയിൻ… അവിടെ കൊതുക് കടിയും കൊണ്ട് കിടക്കും… നേരെ whatsapp തുറക്കും… നാട്ടിലുള്ളവരുടെ കളിയാക്കൽ, ഗ്രൂപ്പിൽ കരച്ചിലും പിഴിച്ചിലും.. അതിനിടക്ക് വിവരമില്ലാത്ത കുറച്ചെണ്ണത്തിന്റെ ലെഫ്റ്റ് അടിക്കൽ. അതൊക്കെ കഴിഞ്ഞ് 3 മണിക്ക് ട്രെയിനിൽ.. സൂചി കുത്താൻ ഇടമുണ്ടാവില്ല… അള്ളിപിടിച്ച് നിലമ്പൂർ വരെ നില്കും.. 8 മണിക്ക് വീട്ടിൽ എത്തും .. കുളി കഴിഞ്ഞ് ഒരു കിടത്തം…
പിന്നെ എഴുന്നേറ്റ് കഴിഞ്ഞാൽ വീണ്ടും തുടങ്ങും… നെക്സ്റ്റ് മാച്ച് എന്നാ… ആരൊക്കെ ഉണ്ട്…മഞ്ഞ കടൽ ആവണം….
അതൊക്കെ ഒരു കാലം… ആ ആവേശവും ക്ലബ്ബിനോടുള്ള ഇഷ്ടവും ഇപ്പോഴും അത് പോലുണ്ട്….പ്രവാസ ജീവിതത്തിലേക്ക് കടന്നത് മുതൽ വരാനിരിക്കുന്ന രണ്ട് സീസണും എനിക്ക് നഷ്ട്ടപ്പെടും എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റലാ… പിന്നെ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ് കേരളവും, കാൽ പന്ത് കളിയും ഉണ്ടാവുന്നിടത്തോളം നില നിൽകുമല്ലോ…..
പഴയ ആവേശത്തോടെ എല്ലാവരും കളി കാണാൻ കലൂരിൽ തിങ്ങി കൂടണം….!”