കേരള ബ്ലാസ്റ്റേഴ്സിന് ഒരു ദിവസം രണ്ട് സന്തോഷ വാർത്തകൾ

കേരള ബ്ലാസ്റ്റേഴ്സിന് ഒരു ദിവസം രണ്ട് സന്തോഷ വാർത്തകൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ കൊച്ചിയിൽ വെച്ച് നടക്കുമെന്നതാണ് ആദ്യത്തെ‌ സന്തോഷ‌ വാർത്ത. ഒഗ്ബച്ചെ ഇതുവരെ മറ്റൊരു ഐഎസ്എൽ ക്ലബ്ബുകളിലും ചെർന്നിട്ടില്ല എന്നതാണ് രണ്ടാമത്തെ സന്തോഷ വാർത്ത. കൊച്ചിയിൽ വെച്ച് വൈകാതെ പ്രീ സീസൺ ആരംഭിക്കും.

അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിൽ പ്രീസീസൺ ആരംഭിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ഇന്ത്യൻ താരങ്ങളുടെ പ്രീസീസൺ കൊച്ചി സ്റ്റേഡിയത്തിൽ നടത്താനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആലോചിക്കുന്നത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രീസീസൺ ലഭിക്കാതിരുന്നത് ടീമിനെ ഒന്നടങ്കം ബാധിച്ചിരുന്നു.

ശക്തമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാകും പ്രീസീസൺ ആരംഭിക്കുക.നിലവിൽ പ്രീസീസൺ തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട് ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ ഷറ്റോരിയുടെ ഒരു വിളിക്ക് ഓടിയെത്തിയതാണ് ഒഗ്ബെചെ. പിന്നീട് കേരളത്തെ നയിച്ച ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിവീരനാവാനും സികെ വിനീതിന്റെ റെക്കോർഡ് തകർന്ന് പുതിയ റെക്കോർഡ് ഇടാനും മുൻ പിഎസ്ജി താരത്തിനായി. ഈ സീസണിൽ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തം പേരിലാക്കി. ബ്ലാസ്റ്റേഴ്സ് ഓൾ ടൈം റെക്കോർഡ് ആണിത്. മുംബൈ എഫ്സി ആയിരുന്നു ഒഗ്ബച്ചെക്ക് വേണ്ടി ആദ്യം ശ്രമിച്ചത്. മുംബൈയിലും ഒഗ്ബചെക്ക് വിനയായത് ശമ്പളം തന്നെ ആണെന്നാണ് റിപ്പോർട്ടുകൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here