ബെംഗളൂരുവിനൊപ്പം റഫറി കളിച്ചു, കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു, വിവാദഗോളിൽ ബെംഗളൂരുവിന് ജയം സമ്മാനിച്ച് ഐഎസ്എൽ. ഇന്ത്യൻ സൂപ്പർ ലീഗിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ഇന്ന് നടന്നത്. കണ്ഡീരവ സ്റ്റേഡിയത്തിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ സമനില ആയിരുന്നു. എക്സ്ട്രാ ടൈമിൽ വിവാദ ഗോൾ ബെംഗളൂരു എഫ്സി നേടുകയും ഇതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് കളം വിടുകയും ചെയ്തു. ഒടുവിൽ ബെംഗളൂരു എഫ്സി ജയിച്ചതായി പ്രഖ്യാപനവു വന്നു.
ബെംഗളൂരുവിനായി ഫ്രീ കിക്ക് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡിഫെന്റ് ചെയ്യാൻ ഒരുങ്ങും മുൻപ് കിക്കെടുത്ത സുനിൽ ഛേത്രി ഗോളടിച്ചു. ഈ വിവദ ഗോൾ ബെംഗളൂരുവിനായി റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഒടുവിൽ ബെംഗളൂരു ജയിച്ചതായി ഒഫീഷ്യൽ പ്രഖ്യാപനവും വന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധവും വിവാദ ഗോളും റഫറിയുടെ ഏകപക്ഷീയമായ തീരുമാനവും വരും നാളുകളിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കും.