കേരള ബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുൾ സമദിനെ ബെംഗളൂരുവിലെത്തിക്കാൻ എന്തും ചെയ്യുമെന്ന് ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. ഇൻസ്റ്റഗ്രാമിലായിരുന്നു സഹലിനെ ബെംഗളൂരുവിൽ എത്തിക്കാനുള്ള പ്ലാൻ അദ്ദേഹം വ്യക്തമാക്കിയത്. സഹൽ ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സഹൽ എന്നും ജിൻഡാൽ പറഞ്ഞു.
സഹൽ അബ്ദുൾ സമദിനെ സ്വന്തമാക്കാൻ എത്ര പണവും ചെലവഴിക്കാൻ തയ്യാറാണ്. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ വിട്ടുതരും എന്ന് തോന്നുന്നില്ല എന്നും ജിൻഡാൽ പറഞ്ഞു. സഹൽ, ആഷിഖ്, ഛേത്രി, ഉദാന്ത എന്നിവർ ഒകെ ബെംഗളൂരു എഫ്സിയിൽ കളിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാഴ്ച്ച ആകും എന്ന് ജിൻഡാൽ കൂട്ടിച്ചേർത്തു.
ഒരിക്കൽ 11 ഇന്ത്യൻ താരങ്ങളെ വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ട്രോഫി നേടുകയാണ് തന്റെ ലക്ഷ്യം എന്നും ജിൻഡാൽ പറഞ്ഞു. സമീപകാലത്തൊന്നും ബ്ലാസ്റ്റേഴ്സിന്റെ മെസ്യൂട്ട് ഓസിലിനെ സ്വന്തമാക്കാൻ ബെംഗളൂരു എഫ്സിക്കാകില്ല എന്നുറപ്പാണ്.